മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്ന് ഉത്തരവില്‍ പറയുമ്പോഴും സ്ഥാപനപന മേധാവികള്‍ വഴി ശമ്പളം പിടിച്ചെടുക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധമറിയിച്ചു.
ഇതില്‍ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും ഓരോ അദ്ധ്യാപകര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് ശമ്പളം നല്‍കുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാല്‍ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കേണ്ടതില്ലെന്നും എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വയനാട് ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും പുനരധിവാസ പദ്ധതിയില്‍ നേരിട്ട് സജീവമായ ഇടപെടാനും സംഘടന തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ആര്‍. അരുണ്‍കുമാര്‍ , ജനറല്‍ സെക്രട്ടറി എസ്. മനോജ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |