SignIn
Kerala Kaumudi Online
Sunday, 03 November 2024 8.51 PM IST

'സർക്കാരുമായി അടുത്ത ബന്ധം, കോളേജിലെത്തി യുവതികളെ കൂട്ടികൊണ്ടുപോകും'; പ്രമുഖ നടനെതിരെ വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page
mary-george

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടനെതിരെ വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദ്ധയും അദ്ധ്യാപികയുമായ മേരി ജോർജ്. 1980കളിൽ തിരുവനന്തപുരം വിമൻസ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാർത്ഥിനികളെ സിനിമയിൽ വേഷം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോവുമായിരുന്നു. അന്ന് യുവതികളെ കാറിൽ കൊണ്ടുപോയിരുന്ന നടന് സർക്കാരുമായി ഉന്നത ബന്ധം ഉണ്ടായിരുന്നതായും മേരി ജോർജ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഇക്കാര്യം തന്റെ സഹ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഈ അടുത്തകാലത്ത് അവർ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നു എന്നും മേരി ജോർജ് പറഞ്ഞു. അന്ന് ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിൽ താൻ ഇടപെട്ടേനെയെന്നും അവർ വ്യക്തമാക്കി.

എല്ലാ ദിവസവും വില കൂടിയ കാറിൽ വന്ന് കോളേജിന്റെ ഗേറ്റിന്റെ പുറത്ത് നിൽക്കും. ചില പെൺകുട്ടികൾ ആ വണ്ടിയിൽ കയറി പോവുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥികൾ പറഞ്ഞാണ് അദ്ധ്യാപകർ ഇക്കാര്യം അറിയുന്നത്. ഇതോടെ അദ്ധ്യാപകർ ഇത് നിരീക്ഷിക്കാൻ തുടങ്ങി. സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ട അദ്ധ്യാപകർ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെൺകുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങൾ മനസിലാക്കി. എന്നാൽ, പ്രിൻസിപ്പലിന് സംഭവത്തിൽ ഇടപെടാനായില്ല.

പ്രതികരിക്കാൻ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായതോടെ വിഷയത്തിൽ ഇടപെടേണ്ടെന്ന് അവർ അന്ന് സഹപ്രവർത്തകരെ അറിയിച്ചു. ഇന്നും അയാൾ സിനിമയുടെ പ്രവർത്തനങ്ങളുമായി സജീവമായി നിൽക്കുന്നുണ്ടെന്നും മേരി ജോർജ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MARY GEORGE, HEMA COMMITTEE REPORT, WOMENS COLLEGE, ACTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.