SignIn
Kerala Kaumudi Online
Monday, 26 August 2024 1.57 AM IST

ഐ.എസ്.എൽ 11-ാം സീസൺ സെപ്തംബർ 13ന് കിക്കോഫ്

isl

മുംബയ് : ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റിന്റെ 13-ാം സീസണിന് അടുത്തമാസം 13ന് കൊൽക്കത്ത യുവഭാരതി ക്രീഡാംഗണിൽ തുടക്കമാകും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റും കഴിഞ്ഞ സീസണിലെ ലീഗ് വിന്നേഴ്സ് കപ്പ് ജേതാക്കളായ മുംബയ് സിറ്റിയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബയ് സിറ്റിയെ തോൽപ്പിച്ചാണ് മോഹൻ ബഗാൻ കിരീടം നേടിയിരുന്നത്.

സെപ്തംബർ 15 ഞായറാഴ്ച കൊച്ചി കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിക്ക് എതിരെയാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം. ഇതാദ്യമായാണ് ഐ.എസ്.എല്ലിന്റെ ഉദ്ഘാടനമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഇല്ലാതിരിക്കുന്നത്. ഈ സീസണിൽ ഐ.എസ്.എല്ലിലേക്ക് ഉയർത്തപ്പെട്ട മുഹമ്മദൻ സ്പോർട്ടിംഗ് തങ്ങളുടെ ആദ്യ മത്സരത്തിൽ സെപ്തംബർ 16ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കിഷോർ ഭാരതി ക്രീഡാംഗണാണ് മുഹമ്മദൻസിന്റെ ഹോം ഗ്രൗണ്ട്.

13

ടീമുകളാണ് ഇക്കുറി ഐ.എസ്.എല്ലിൽ മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ 12 ടീമുകളായിരുന്നു. ഐ ലീഗ് ജേതാക്കളായതിനാലാണ് മുഹമ്മദൻസിന് ഐ.എസ്.എല്ലിലേക്ക് പ്രവേശം ലഭിച്ചത്.

24

മത്സരങ്ങളാണ് ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഓരോ ടീമിനുമുള്ളത്. പോയിന്റ് നിലയിൽ മുന്നിലെത്തുന്ന ആറുടീമുകൾ പ്ളേ ഓഫിൽ ഏറ്റുമുട്ടി നാലുടീമുകൾ സെമിയിലെത്തും. സെമിവരെ ഇരുപാദ മത്സരങ്ങളാണ്.

3

ടീമുകളാണ് ഇക്കുറി കൊൽക്കത്തയിൽ നിന്നുള്ളത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവർക്കൊപ്പം മുഹമ്മദൻസും അണിനിരക്കുന്നു. ഗ്രൂപ്പ് റൗണ്ടിൽ തന്നെ 36 മത്സരങ്ങൾക്ക് കൊൽക്കത്ത വേദിയാകും.

ടീമുകൾ

കേരള ബ്ളാസ്റ്റേഴ്സ്

മോഹൻ ബഗാൻ

ഈസ്റ്റ് ബംഗാൾ

ഹൈദരാബാദ്

പഞ്ചാബ് എഫ്.സി

നോർത്ത് ഈസ്റ്റ്

ചെന്നൈയിൻ

മുഹമ്മദൻസ്

ബംഗളുരു എഫ്.സി

ജംഷഡ്പുർ എഫ്.സി

മുംബയ് സിറ്റി

ഒഡിഷ എഫ്.സി

എഫ്.സി ഗോവ

സ്പോർട്സ് 18ലും ജിയോ സിനിമയിലുമാണ് ഐ.എസ്.എല്ലിന്റെ തത്സമയ സംപ്രേഷണമുള്ളത്. മലയാളം ഉൾപ്പടെ നാലുഭാഷകളിൽ കമന്ററി ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.