റായ്പൂർ: രാജ്യത്തെ ലഹരിമുക്തമാക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രമേയം നിറവേറ്റണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ ഛത്തീസ്ഗഢ് റായ്പൂരിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. രാജ്യത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. ഛത്തീസ്ഗഢിൽ ലഹരി ഉപയോഗം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ശാസ്ത്രീയമായ അന്വേഷണം നടത്തി ലഹരി മരുന്നിന്റെ എല്ലാ പശ്ചാത്തലവും തകർക്കണം- ഷാ പറഞ്ഞു.
മാവോയിസ്റ്റ് പ്രവർത്തനങ്ങൾ
2026നുള്ളിൽ തുടച്ചുനീക്കും
രാജ്യത്തുനിന്ന് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ 2026 മാർച്ചിനുള്ളിൽ തുടച്ചുനീക്കുമെന്നും ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം റായ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ജനാധിപത്യത്തിന് ഭീഷണിയാണ് മാവോയിസിറ്റ് പ്രവർത്തനങ്ങൾ. അടുത്ത രണ്ടു മാസത്തിനുള്ളിൽ പുതിയ കീഴടങ്ങൽ നയം കൊണ്ടുവരും.2004-14 നെ അപേക്ഷിച്ച് 2014-24 കാലത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങവിൽ 53ശതമാനം ഇടിവുണ്ടായി. ശക്തമായ ഇടപെടലിലൂടെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |