തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാനവുമായ പി .ആർ. ശ്രീജേഷിന് തന്റെ വീട്ടിൽ സദ്യയൊരുക്കി കേന്ദ്ര പെട്രോളിയം ടൂറിസം മന്ത്രി സുരേഷ് ഗോപി. ശ്രീജേഷിന് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്ന സ്വീകരണം മാറ്റിവച്ചത് വിവാദമായതിന് പിന്നാലെയാണിത്.
കുടുംബത്തിനൊപ്പം എത്തിയ ശ്രീജേഷിനെ സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വീകരിച്ചു.
ഒളിമ്പിക് മെഡൽ കൗതുകത്തോടെ നോക്കിയ സുരേഷ്ഗോപി ശ്രീജേഷിനെ അഭിനന്ദിച്ചു. ഇന്ത്യക്കായി വിയർത്തു നേടിയ മെഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, മക്കളായ ശ്രീഅൻഷ്, അനുശ്രീ, മാതാപിതാക്കളായ രവീന്ദ്രൻ, ഉഷ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |