തിരുവനന്തപുരം: ദുരനുഭവം നേരിട്ട തങ്ങളുടെ സഹപ്രവർത്തകയുടെ പോരാട്ടം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് വ്യക്തമാക്കി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും നടിയും സംവിധായികയുമായ ഗീതു മോഹൻദാസും. സമൂഹ മാദ്ധ്യമത്തിലാണ് മൂവരും കുറിപ്പുകൾ പങ്കുവച്ചത്.
ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇതെന്നും വ്യക്തമാക്കി. ഇതേ വാക്കുകൾ മഞ്ജു വാര്യരും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. 'പറഞ്ഞത് സത്യം' എന്ന് ഗീതു മോഹൻദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം.' ഇൻസ്റ്റഗ്രാമിൽ രമ്യാ നമ്പീശൻ കുറിച്ചതിങ്ങനെ.
ചെഗുവേരയുടെ
വാക്കുകൾ
ഓർമ്മിപ്പിച്ച് ഭാവന
മലയാള സിനിമാ താരങ്ങൾക്കെതിരെ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങൾക്കിടെ പ്രതികരണവുമായി നടി ഭാവന. 'ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലുമെതിരെ അനീതി നടക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം' എന്ന ചെഗുവേരയുടെ ഉദ്ധരണികളാണ് നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |