വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും 2025 ഫെബ്രുവരിയിൽ തിരിച്ചെത്തിക്കും. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിലാണ് തിരിച്ചെത്തുക എന്ന് നാസ അറിയിച്ചു. ഇരുവരെയും നിലയത്തിൽ എത്തിച്ച ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം അടുത്ത മാസം ആദ്യം ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തും. ജൂൺ 5നാണ് സ്റ്റാർലൈനറിൽ സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയായിരുന്നു. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |