കൊച്ചി: സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രി അധ്യക്ഷതയിലുള്ള മന്ത്രി തല സമിതി ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞ വാരം ചർച്ച നടത്തിയിരുന്നു. അഞ്ച്, 12,18, 24 ശതമാനങ്ങളിലുള്ള സ്ളാബുകളിൽ നികുതി നിരക്ക് നിലനിറുത്തണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ജി.എസ്.ടി നിരക്ക് ഏകീകരിക്കുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥ സമിതിയുടെ നിർദേശം കൗൺസിൽ യോഗം പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |