ആലപ്പുഴ: മുല്ലയ്‌ക്കലിലെ ആഭരണശാലയിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് സി.സി ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു. ഡിവൈ.എസ്.പി.എം.ആർ.മധുബാബുവിന്റെ മേൽനോട്ടത്തിൽ നോർത്ത് ഇൻസ്‌പെക്ടർ എസ്.സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിനാണ് അന്വേഷണചുമതല. സ്ഥലപരിചയമുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥാപനത്തിൽ അടുത്തിടെ വന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രതികൾ വേഷം മാറി സഞ്ചരിച്ചിട്ടുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ട്. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തിക്കാത്തത് വെല്ലുവിളിയാണ്. പൊലീസ് നായ മണം പിടിച്ച് കടയിൽ നിന്ന് ഇരുമ്പുപാലം ഭാഗത്തേക്കാണ് ഓടിയത്. ഈ മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ സ്വർണം പൂശിയ ആഭരണങ്ങൾ കവർന്നതെന്നാണ് പൊലീസ് കരുതുന്നത്.
ഞായറാഴ്ച രാവിലെയാണ് എം.പി. ഗുരു ദയാലിന്റെ ഉമസ്ഥതയിലുള്ള ഗുരുജുവലറിയിലെ കവർച്ച പുറത്തറിയുന്നത്. ഇവിടെ നിന്ന് ഏഴ് കിലോ വെള്ളി ആഭരണങ്ങളും, ഗോൾഡ് മിൽറ്റ് ചെയ്ത ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |