തിരുവനന്തപുരം: രാജ്യത്തെ മികച്ച ആർക്കിടെക്‌ടുകൾക്ക് ജെ.കെ സിമന്റ്സ് ലിമിറ്റഡ് നൽകുന്ന 33-ാമത് ജെ.കെ. ആർക്കിടെക്ട് ഒഫ് ദി ഇയർ അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്തു. രാജ്യത്തിന്റെ നിർമ്മിതിയിൽ ആർക്കിടെക്ടുകളുടെ സംഭാവന വലുതാണെന്ന് ഗവർണർ പറഞ്ഞു. അവരുടെ മികവ് അംഗീകരിക്കുന്ന ജെ.കെ അവാർഡ് ലോകരാജ്യങ്ങളിൽ വരെ പ്രശസ്തമാണ്. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന വാസ്തുവിദ്യയുടെ പിന്നിലും ആർക്കിടെക്ടുകളുടെയും നിർമ്മാതാക്കളുടെയും മികവാണ് വെളിപ്പെടുത്തിയത്. വാസ്തുശില്പികളെന്ന നിലയിൽ ജൈവവൈവിദ്ധ്യവും പരിസ്ഥിതി സംരക്ഷണവും നടത്താൻ അവർ ബാദ്ധ്യസ്ഥരാണെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം ഹയാത്ത് റീജിയൻസിയിൽ നടന്ന ചടങ്ങിൽ ആർക്കിടെക്ടുകളായ ശങ്കർ എൻ. കാനഡെ, പങ്കജ് ഭഗവത്കർ, രഞ്ജിത് വാഗ്, പൂജാ ഖൈർനാർ, രാജേഷ് രംഗനാഥൻ, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദർശൻ സുഖാദിയ, സന്ദീപ് ഖോസ്ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കലഗെ, മഹമ്മദുൽ അൻവർ റിയാദ്, ബയേജിദ് മഹ്ബൂബ് ഖോണ്ടകർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ജെ.കെ സിമന്റ് ലിമിറ്റഡ് വൈസ് ചെയർമാൻ ഡോ. നിധിപതി സിംഘാനിയ, മാനേജിംഗ് ഡയറക്ടർ ഡോ. രാഘവ്പത് സിംഘാനിയ, ജെ.കെ.എ.വൈ.എ ചെയർമാൻ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്‌ട്രേറ്റർ ആർ. എൻ.എം.എസ്. ഷിയാം, ആഭായ് പുരോഹിത്, ആർക്കിടെക്ട് വിലാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |