തൊടുപുഴ: സഹകാർ ഭാരതിയുടെ കീഴിലുള്ള കൃഷ്ണകൃപ അക്ഷയശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള ആരംഭിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് എതിർഭാഗത്തായിട്ടാണ് വിപണനമേള ആരംഭിച്ചത്. ഹിന്ദു ഇക്കണോമിക് ഫോറം തൊടുപുഴ ചാപ്ടർ പ്രസിഡന്റ് പ്രശാന്ത് കുമാർ മേള ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോക്ടർ സിന്ധു രാജീവ് എച്ച്.ഇ.എഫ് തൊടുപുഴ ചാപ്ടർ സെക്രട്ടറി ബിജു ആദർശിന് ഓണ വിഭവങ്ങൾ നൽകി ആദ്യ വില്പന നടത്തി. യോഗത്തിൽ സഹകാർ ഭാരതി ജില്ലാ കമ്മിറ്റിയംഗം കെ.ആർ. ശ്രീരമണൻ, സെക്രട്ടറി സിജു ബി. പിള്ള എന്നിവർ പ്രസംഗിച്ചു. അക്ഷയശ്രീ സ്വയം സഹായ സംഘങ്ങൾ ശുചിത്വത്തോടെ നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന മൂന്നുതരം ഉപ്പേരികൾ, ഇഞ്ചികറി, അച്ചാറുകൾ, ചീട, വിവിധതരം പായസങ്ങൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ലഭ്യമാണ്. 15ന് തിരുവോണനാൾ വരെ വിപണന മേള ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |