ആലപ്പുഴ : പ്രമുഖ സ്വർണാഭരണ ശൃംഖലയായ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ആലപ്പുഴ ചേർത്തലയിൽ ബോചെ, ഹോക്കിതാരം ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ്, സിനിമാതാരം അന്ന രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ പി. ആർ. ശ്രീജേഷിനെ സ്വർണപ്പതക്കവും പൊന്നാടയും നൽകി ആദരിച്ചു. സ്വർണാഭരണങ്ങളുടെ ആദ്യ വില്പന മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ എസ്.പി സുജിത് നിർവഹിച്ചു. ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. രഞ്ജിത്ത്, സിനിമ താരവും ബോബി ഗ്രൂപ്പ് പി.ആർ. ഒയുമായ വി. കെ. ശ്രീരാമൻ തുടങ്ങിയവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ബോചെ വിതരണം ചെയ്തു. ചടങ്ങിനെത്തിയ ഭാഗ്യശാലികളായ അഞ്ച് പേർക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |