കൊച്ചി: പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ഡബിൾ ഹോഴ്സിന്റെ കരിക്ക് സാഗോ പായസം മിക്സിന്റെ വിപണനോദ്ഘാടനം ബ്രാൻഡ് അംബാസഡറും നടിയുമായ മംമ്ത മോഹൻദാസ് നിർവഹിച്ചു. ഡബിൾ ഹോഴ്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില സന്നിഹിതനായിരുന്നു.
65 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫുഡ് ബ്രാൻഡായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡാണ് കരിക്ക് സാഗോ പായസം മിക്സ് വിപണിയിൽ എത്തിക്കുന്നത്. പാരമ്പര്യ രുചികൾക്ക് മികവ് പകരുന്ന കൂട്ടാണ് കരിക്ക് സാഗോ പായസം മിക്സിലുള്ളത്. 180 ഗ്രാം പായസക്കൂട്ടിന് 98 രൂപയാണ് വില.
ഡബിൾ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലൂടെ പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളെ ആധുനികതയുമായി സമന്വയിപ്പിക്കുകയാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു.
ഗോൾഡൻ ഗേറ്റ് വേ സീസൺ 2 കാമ്പയിനിൽ മാരുതി സ്വിഫ്റ്റ് കാർ, സിംഗപ്പൂർ യാത്ര, സ്വർണ നാണയം. എ.സി., റെഫ്രിജറേറ്റർ തുടങ്ങിയ പ്രതിവാര സമ്മാനങ്ങളും ലഭിക്കും. ഓരോ പർച്ചേസിനും 10 മുതൽ 100 രൂപ വരെ ക്യാഷ് ബാക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |