കണ്ണൂർ:ദുബായിയിൽ നൃത്തം അവതരിപ്പിക്കണമെന്ന ആഗ്രഹിക്കുന്ന മകൾ. തന്റെ ജീവിതം അവസാനിക്കുന്നതിന് മുമ്പ് ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന് ഉറപ്പുകൊടുത്ത അമ്മ. കണ്ണൂരിൽ ഇന്നലെ അരങ്ങേറിയ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ നാലാം തവണയും എ ഗ്രേഡ് നേടിയ അജിനാരാജിന്റെ അമ്മ കെ.പ്രസന്നയാണ് മകളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത്. കഴിഞ്ഞ ആറ് വർഷമായി അജിന സംസ്ഥാന സ്പെഷ്യൽ കലോത്സവത്തിൽ മോഹിനിയാട്ടമാടിയ അജിനക്ക് മൂന്ന് തവണ എ ഗ്രേഡ് കിട്ടി.
മോഹൻലാലിന്റെ വലിയ ആരാധിക കൂടിയായ അജിന അദ്ദേഹത്തിന്റെ ഏത് പാട്ടുസീനിനൊപ്പവും ചുവടുവെക്കും.എന്നെങ്കിലും അദ്ദേഹത്തെ നേരിട്ടു കാണണമെന്നതും അജിനയുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ് . മിനി സുരേഷിന്റെ കീഴിൽ പഠിച്ചാണ് അജിന വേദിയിലെത്തിയിരിക്കുന്നത്. സ്വന്തം കഴിവിലൂടെ തന്നെ മകൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നാണ് പ്രസന്നയുടെ വിശ്വാസം.കുച്ചുപ്പുടി, ഭരതനാട്യം ,നാടോടി നൃത്തം തുടങ്ങി എല്ലാ നൃത്ത ഇനങ്ങളും അജിനയ്ക്ക് അനായാസം വഴങ്ങും.ഇന്നലെ അജിനയുടെ മോഹനിയാട്ടം കണ്ട പലരും അവളെ ചേർത്ത് പിടിച്ച് പ്രശംസിച്ചു.ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയയാണ് ഈ പെൺകുട്ടി.
തിരുവനന്തപുരത്തുള്ള ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഒരു വർഷം പരിശീലനം നേടിയിട്ടുണ്ട്. കലാഭവൻ മണിയുടെ പേരിലുള്ള പ്രതിഭാ പുരസ്കാരവും സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. കൊവിഡിന് മുൻപാണ് മൂകാംബികയിൽ വച്ചായിരുന്നു കുച്ചുപ്പുടിയിൽ അരങ്ങേറിയത്. ദിവസവും ഒരു മണിക്കൂറാണ് അജിന നൃത്തപരിശീലനത്തിന് നീക്കിവെക്കുന്നത് .കെ.രാജനാണ് പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിനിയായ അജിനയുടെ പിതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |