ജകാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. വിദൂരത്തിലുള്ള ഫ്ലോർസ് ദ്വീപിലെ മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലാണ് അഗ്നിപർവത സ്ഫോടനമുണ്ടായത്. ഇന്നലെ പുലർച്ചെ സ്ഫോടനത്തെതുടർന്നുണ്ടായ മാലിന്യം 2000 മീറ്റർ മുകളിലേക്ക് ഉയരുകയും തൊട്ടടുത്ത പത്തോളം ഗ്രാമങ്ങളിൽ പതിക്കുകയും ചെയ്തു. കന്യാസ്ത്രീ മഠം ഉൾപ്പെടെ നിരവധി വീടുകൾ കത്തിനശിച്ചതായി മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരിൽ ഒരാൾ അഗ്നിപർവത ചാരം പതിക്കാൻ തുടങ്ങിയതോടെ പരിഭ്രാന്തയായി രാത്രി പുറത്തേക്ക് ഓടിയ കന്യാസ്ത്രീയാണ്.
കഴിഞ്ഞ ആഴ്ചയാണ് അഗ്നിപർവത സ്ഫോടന പരമ്പരക്ക് തുടക്കം കുറിച്ചത്. സ്ഫോടനം നടന്ന ഭൂപ്രദേശത്തുനിന്ന് ഏഴ് കിലോമീറ്റർ പരിധിവരെ ജാഗ്രത പാലിക്കണമെന്ന് അഗ്നിപർവത നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10,000 ലേറെ പേരെ സ്ഫോടനം ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |