ന്യൂ ഡൽഹി : നിസാൻ മോട്ടോർ ഇന്ത്യയുടെ എസ്.യു.വിയായ ന്യൂ നിസാൻ മാഗ്‌നൈറ്റ് ഇപ്പോൾ സർക്കാർ അംഗീകൃത സി.എൻ.ജി റെട്രോഫിറ്റ്‌മെന്റ് കിറ്റ് സഹിതവും ലഭ്യമാകുന്നു. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി മോട്ടോസെൻ ആണ് ഈ സി.എൻ.ജി കിറ്റ് പൂർണമായും വികസിപ്പിച്ചതും നിർമ്മിച്ചതും. കിറ്റിന്റെ ഘടകങ്ങൾക്ക് വാറന്റി നൽകുന്നതുംമോട്ടോസെൻ തന്നെയാണ്.
ഈ കിറ്റുകളുടെ ഫിറ്റ്‌മെന്റ് സർക്കാർ അംഗീകൃത ഫിറ്റ്‌മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. ആദ്യ ഘട്ടത്തിൽ കേരളത്തിനു പുറമെ, ഡൽഹി എൻ.സി.ആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ നിസാൻ അംഗീകൃത ഡീലർഷിപ്പുകൾ വഴി നിസാൻ ഉപഭോക്താക്കൾക്ക് സി.എൻ.ജി കിറ്റ് ഇൻസ്റ്റാളേഷൻ ഓർഡർ ചെയ്യാം.
മാനുവൽ ഗിയർബോക്‌സുള്ള ന്യൂ നിസാൻ മാഗ്‌നൈറ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് മാത്രമേ ഈ സി.എൻ.ജി കിറ്റ് ഓപ്ഷൻ ലഭ്യമാകൂ. ഈ സമ്പൂർണ റെട്രോഫിറ്റ്‌മെന്റിന് 74,999 രൂപ അധികമായി നൽകണം. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വരെ വാറണ്ടിയും ലഭ്യമാണ്.
നിസാൻ ഇന്ത്യ വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡീലർമാർ, ഉപഭോക്താക്കൾ, പങ്കാളികൾ എന്നിവരോട് പ്രതിജ്ഞാബദ്ധരാണെന്നും നിസാൻമോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |