കൊച്ചി: ആക്സിസ് ബാങ്കും, ഫ്ളിപ്കാർട്ട് ഗ്രൂപ്പിന്റെ പ്രമുഖ ക്രെഡിറ്റ്-ഫസ്റ്റ് യു.പി.ഐ പ്ലാറ്റ്ഫോമായ സൂപ്പർഡോട്ട്മണിയും ചേർന്ന് പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് - ആക്സിസ് ബാങ്ക് സൂപ്പർഡോട്ട്മണി റുപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള ഒരു ആഗോള കാർഡ് പേയ്മെന്റ് നെറ്റ്‌വർക്കായ റുപേയിൽ ലഭ്യമായ ഈ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മികച്ച റിവാർഡുകളും സൗകര്യങ്ങളും നൽകുന്നു. ഡിജിറ്റലിലും ഫിസിക്കലുമായി ലഭ്യമായ ഈ പുതിയ റുപേ ക്രെഡിറ്റ് കാർഡ്, യു.പി.ഐ, കാർഡ് പി.ഒ.എസ് ടെർമിനലുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എ.ടി.എമ്മുകൾ എന്നിവ വഴി തടസങ്ങളില്ലാത്ത ഇടപാടുകൾ നടത്താം. സൂപ്പർഡോട്ട്മണി ആപ്പ് വഴി 'സ്കാൻ & പേ' ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്കും, മറ്റ് എല്ലാ ചെലവിനങ്ങളിലും ഒരു ശതമാനം ക്യാഷ്ബാക്കും നൽകുന്നു. വാർഷിക ഫീസ് ഒന്നുമില്ലാതെ ഉപഭോക്താക്കൾക്ക് ഈ കാർഡ് ആജീവനാന്തം സൗജന്യമായാണ് ലഭ്യമാകുന്നത്. കാർഡ് ഉടമകൾക്ക് ഓരോ സ്റ്റേറ്റ്മെന്റ് സൈക്കിളിലും 500 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |