
രാജ്യത്ത് 10 ,12, ബിരുദ റിസൾട്ട് വരുന്നതോടെ ബ്രിഡ്‌ജ് കോഴ്‌സുകൾക്ക് പ്രസക്തിയേറുന്നു. ഉന്നത പഠനം, പ്രവേശന പരീക്ഷകൾ എന്നിവയ്ക്ക് വിദ്യാർത്ഥികളെ തയ്യാറാക്കാനും, അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് മികച്ച തൊഴിലിനും, തൊഴിലുള്ളവരുടെ പ്രവർത്തനക്ഷമത ഉയർത്താനും ഇവ ഉപകരിക്കും.Edx, COURSERA, FUTURELEARN പ്ലാറ്റുഫോമുകൾ എന്നിവ ലോകറാങ്കിംഗുള്ള സർവകലാശാലകളുടെ കോഴ്സുകൾ ഓഫർ ചെയ്തുവരുന്നു. പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കും മുമ്പോ, ചിട്ടയായ കോച്ചിംഗിനു മുമ്പോ ബ്രിഡ്ജ് കോഴ്സിനു പോകുന്നവരുണ്ട് . NEET, JEE, CAT, GATE, KAS, CIVIL Services exam, CLAT തുടങ്ങിയ പരീക്ഷകൾക്കു തയ്യാറെടുക്കാൻ കോഴ്സുകളുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ, ജി.ആർ.ഇ , GMAT, വിദേശഭാഷ എന്നിവയ്ക്കും,SATനും കോച്ചിംഗ് കോഴ്സുകളുണ്ട്.ബ്രിഡ്‌ജ് കോഴ്‌സുകളിൽ സ്കിൽ വികസന കോഴ്സുകളുണ്ട്. ഇവ കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് പ്രാവീണ്യം, ലോജിക്കൽ, അനലിറ്റിക്കൽ, ന്യൂമെറിക്കൽ, ടെക്നിക്കൽ, ഡൊമൈൻ സ്കില്ലുകൾക്ക് ഉപകരിക്കും. ഉദാഹരണമായി കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ LINGUSKILL, UPSKILL, ബ്രിട്ടീഷ് കൗൺസിലിന്റെ STEPS, BEC മുതലായവ ഇവയിൽ പ്പെടും. DAAD ജർമനിക്കു ജെർമനും, ക്യാമ്പസ് ഫ്രാൻസിന് ഫ്രഞ്ച് പ്രോഗ്രാമുമുണ്ട്.ഇന്ത്യയിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ ഓൺലൈൻ പ്ലാറ്റ്ഫോമുണ്ട്.AICTE, CBSE, ICAR എന്നിവയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, ഗവേഷകർക്കുമുള്ള ഓൺലൈൻ ബ്രിഡ്‌ജ് കോഴ്സുകളുണ്ട്. 10, 12 ക്ലാസ് കഴിഞ്ഞവർക്ക് വെബ് ഡിസൈൻ, കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടർ സ്‌കിൽസ് , പ്രോഗ്രാമിംഗ്, ഡി.ടി.പി, കോസ്‌മെറ്റോളജി , റൈറ്റിംഗ് , ഫൈൻ ആർട്സ് , മ്യൂസിക് , പ്രവേശന പരീക്ഷ അധിഷ്ഠിത പ്രോഗ്രാം, തുടങ്ങി താല്പര്യമുള്ള നിരവധി പ്രോഗ്രാമുകൾക്കു ചേരാം. വിദ്യാർത്ഥികൾക്കും, തൊഴിൽചെയ്യുന്നവർക്കും, അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്കും താല്പര്യമുള്ള അധിക /Add on കോഴ്സുകൾക്ക് ചേരാം. നിരവധി MOCK ഇന്റർവ്യൂ പ്രോഗ്രാമുകളുമുണ്ട്.കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പായി താത്പര്യം, അഭിരുചി , ആവശ്യകത എന്നിവ വിലയിരുത്തണം. ഇപ്പോഴുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്ക് മുതൽകൂട്ടാകുന്ന പ്രോഗ്രാമുകൾ കണ്ടെത്താൻ ശ്രമിക്കണം. ബ്രിഡ്ജ് കോഴ്സുകൾ സ്വകാര്യ മേഖലയിലേറെയുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബ്രിഡ്‌ജ് കോഴ്സുകളിലുൾപ്പെടുത്തി സ്കിൽ വികസന കോഴ്സുകൾ വിപുലപ്പെട്ടുവരും. വിദേശ സർവകലാശാലകളുമായി ചേര്ന്ന് ജോയിന്റ്, ഡ്യൂവൽ ബിരുദ, TWINNING പ്രോഗ്രാമുകൾ കൂടുതലായി രൂപപ്പെടുമ്പോൾ ബ്രിഡ്‌ജ് കോഴ്സുകൾ തുടർ പഠനത്തിന് ഏറെ സഹായകരമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |