
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബി.എ എക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 12 ന് അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
കണ്ണൂർ സർവകലാശാല വാർത്തകൾ
എം.എ മ്യൂസിക് പ്രവേശനം
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ സംഗീത പഠന വകുപ്പിൽ എം.എ മ്യൂസിക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.45 ശതമാനം മാർക്കോടെ ബി.എ മ്യൂസിക് ബിരുദം/ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി 12. വെബ് സൈറ്റ്: www.admission.kannuruniversity.ac.in
പിലാത്തറയിലെ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്സിൽ എം.എ. ഭരതനാട്യം, ബി.എ. ഭരതനാട്യം, ബി.എ. കർണാട്ടിക് മ്യൂസിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാം. താല്പര്യമുള്ളവർ സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളേജിൽ സമർപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10. ബിരുദ പ്രോഗ്രാമുകൾക്ക് ജൂൺ 17.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ജൂൺ 18ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി ബയോടെക്നോളജി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രം ഇൻ ലാംഗ്വേജസ് ഇംഗ്ലീഷ് (പുതിയ സ്കീം2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2024) പരീക്ഷകൾ 12 മുതൽ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി കോംപ്ലിമെന്ററി (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് മുതൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |