തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികജാതി,
പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 639-641/2024, 759/2024),
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി) (കാറ്റഗറി
നമ്പർ 536/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്) എൽ.പി.എസ്. (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 800/2024), കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ
ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 185/2024) തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗംതീരുമാനിച്ചു.
വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക, സാദ്ധ്യതാപട്ടിക, മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |