സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമിൽ,
എം.ബി.എ ജനറൽ (ഈവനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിന് സ്പോട്ട്
അഡ്മിഷൻ നടത്തുന്നു. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ട് വർഷത്തെ
പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21ന് 10 മണിക്ക്
കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ
കേരളയിൽ എത്തിച്ചേരണം.
എം.ജി സർവകലാശാല ബിരുദ ഏകജാലകം : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു. 13 വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യാം. പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ -മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവയിലൊഴികെ തിരുത്തൽ വരുത്താം. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും 13 വരെ അപേക്ഷ നൽകാം.
പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി:
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് 10 വരെ അഡ്മിഷൻ പോർട്ടലിലെ “Counselling Registration” ലിങ്ക് വഴി കൗൺസിലിംഗിനു രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് (ഇടുക്കി, വയനാട് ജില്ലകൾക്കു പുറമെ) ഒരേസമയം കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസലിംഗ് ജില്ലാതലത്തിൽ 11 മുതൽ 13 വരെ നോഡൽ പോളിടെക്നിക് കോളേജുകളിൽ നടത്തും. വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലയുടെയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ 10 വൈകിട്ട് 4 നു പ്രസിദ്ധീകരിക്കും. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്സി ഫോമുമായി ഹാജരാകണം. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അഡ്മിഷനു വേണ്ടി അപേക്ഷകൻ നിർദ്ദേക്കുന്ന പ്രോക്സിയാണ് ഹാജരാകുന്നതെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (അപേക്ഷകൻ സാക്ഷ്യപ്പെടുത്തിയത്) സഹിതം ഹാജരാകണം. വിവരങ്ങൾക്ക് www.polyadmission.org/let അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്നിക് കോളേജിലെ ഹെല്പ് ഡെസ്കിലോ ബന്ധപ്പെടാം.
ഓർമിക്കാൻ...
ബിടെക് എൻട്രൻസ് ഹാൾടിക്കറ്റ്
തിരുവനന്തപുരം: സർക്കാർ / സ്വാശ്രയ കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 15നാണ് പരീക്ഷ. വിവരങ്ങൾക്ക്: 0471 2324396, 2560361, 2560327.
എൻട്രൻസ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾ നൽകിയ യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10ന് വൈകിട്ട് 6 വരെ മാർക്ക് പരിശോധിക്കാം. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 0471 2332120, 2338487.
എൻട്രൻസ് റാങ്കിന് മാർക്ക് 10വരെ നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈനായി നൽകണം. www.cee.kerala.gov.in വെബ്സൈറ്റിൽ 10ന് രാത്രി 11.59വരെ മാർക്ക് നൽകാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |