ന്യൂയോർക്ക്: അമേരിക്കൻ ഗായകൻ ബ്രയാൻ വിൽസൺ (82) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ഡിമെൻഷ്യ ബാധിതനായിരുന്നു. 'ദ ബീച്ച് ബോയ്സ്" ബാൻഡിന്റെ സഹസ്ഥാപകനാണ്. പോപ്പ് സംഗീതത്തിലെ ശില്പികളിൽ ഒരാളായും 20-ാം നൂറ്റാണ്ടിലെ മികച്ച ഗാന രചയിതാക്കളിൽ ഒരാളായും അറിയപ്പെടുന്നു. 1961ൽ സഹോദരങ്ങളായ ഡെന്നിസ്,കാൾ,ബന്ധു മൈക്ക് ലവ്,സുഹൃത്ത് അൽ ജാർഡൈൻ എന്നിവരുമായി ചേർന്നാണ് ബ്രയാൻ അമേരിക്കയിലെ ഏറ്റവും വലിയ റോക്ക് ബാൻഡുകളിൽ ഒന്നായിരുന്ന ബീച്ച് ബോയ്സിന് രൂപം നൽകിയത്. ഭാര്യ മെലിൻഡ കഴിഞ്ഞ വർഷം മരിച്ചു. ബ്രയാനും മെലിൻഡയും അഞ്ച് കുട്ടികളെ ദത്തെടുത്തു വളർത്തി. ആദ്യ വിവാഹത്തിൽ ബ്രയാന് രണ്ട് പെൺമക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |