സ്വർണം, വജ്രം, പ്ലാറ്റിനം, സിൽവർ എന്നിവയ്ക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ്
കൊച്ചി: രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ 'ബിഗസ്റ്റ് ജുവലറി സെയിൽ ഒഫ് ദി ഇയർ' ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ നിന്ന് സ്വർണം, വജ്ര, അൺകട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. ജൂലായ് 13 വരെയാണ് ഓഫർ. പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്‌നോ മോഡേൺ ശൈലിയിലുള്ള, പത്ത് ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകൾക്ക് ഈ ഓഫർ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയിൽനിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആവേശം സൃഷ്‌ടിക്കുകയാണ്.
ആഗോള നിലവാരത്തിലുള്ള ജുവലറി അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ആഭരണങ്ങൾക്ക് മറ്റാർക്കും നൽകാനാവാത്ത മൂല്യവും ഗുണനിലവാരവും ഡിസൈനുകളിലുള്ള വൈവിദ്ധ്യവും ഉറപ്പാക്കുകയാണ് ജോയ്ആലുക്കാസ് ചെയ്യുന്നത്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ്, ബൈബാക്ക് അഷ്വറൻസ് എന്നിവയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |