ന്യൂഡൽഹി: അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ വിശദ പരിശോധന നടത്തും. സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലിന്റേതാണ് (ഡി.ജി.സി.എ) നിർദ്ദേശം. മുപ്പതിലേറെ ഡ്രീംലൈനറുകൾ എയർ ഇന്ത്യയ്ക്കുണ്ട്.
ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8/9 സീരീസ് വിമാനങ്ങളും വിശദമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കും. നാളെ മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം.
ട്രാൻസിറ്റ് പരിശോധനയിൽ (ഇടയ്‌ക്ക് നിറുത്തുന്ന വിമാനത്താവളങ്ങളിൽ നടത്തുന്നത്) ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ ഉൾപ്പെടുത്തും. എൻജിനുമായി ബന്ധപ്പെട്ട പവർ അഷ്വറൻസ് പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം. കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ച തകരാറുകൾ അവലോകനം ചെയ്താവും അറ്റകുറ്റപ്പണികൾ. പരിശോധനകളുടെ റിപ്പോർട്ട് ഡി.ജി.സി.എയ്ക്ക് സമർപ്പിക്കാണം.
വിമാനം പുറപ്പെടും
മുമ്പ് വേണ്ടത്
ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ പരിശോധന
കാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന
ഇലക്ട്രോണിക് എൻജിൻ കൺട്രോൾ - സംവിധാനത്തിന്റെ പ്രവർത്തനം
എൻജിൻ ഫ്യൂവൽ ഡ്രൈവൺ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം ടെസ്റ്റ്
ടയർ, ഫ്ളാപ്പ് പ്രവർത്തനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന
ടേക്ക് ഓഫിന് സഹായിക്കുന്ന സംവിധാനങ്ങളുടെ അവലോകനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |