തിരുവനന്തപുരം: ശുഭാംശു ശുക്ളയുടെ ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര 19ന് നടന്നേക്കും. അഞ്ചു തവണ മാറ്റിവച്ച ബഹിരാകാശ യാത്രയാണിത്. ഇന്നലെ ഐ.എസ്.ആർ.ഒ.യാണ് 19ന് യാത്ര ചെയ്തേക്കുമെന്ന് സൂചിപ്പിച്ചത്. യാത്രയുടെ സംഘാടകരായ സ്വകാര്യ അമേരിക്കൻ സ്പെയ്സ് സ്ഥാപനമായ ആക്സിം സ്പേസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ആക്സിം സ്പെയ്സ് നടത്തുന്ന സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര. പരിചയസമ്പന്നയായ ഗഗനചാരി പെഗ്ഗി വിറ്റ്സൻ (യുഎസ്) നയിക്കുന്ന യാത്രയിൽ സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രക്കാർ.നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കരിച്ചുവെന്നും 19ന് യാത്ര നടത്താനാകുമെന്നാണ് അറിയുന്നതെന്നുമാണ് ഐ.എസ്.ആർ.ഒ. നൽകുന്ന സൂചന. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ ഉൾപ്പെടെ 13അംഗ വിദഗ്ദ്ധ സംഘം ഫ്ളോറിഡയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |