ന്യൂഡൽഹി: വിമാന അപകടത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ ജീവനക്കാർക്കും ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ടാറ്റയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതായി ഐ.എം.എ പ്രസിഡന്റ് ഡോ. അനിൽ കുമാർ ജെ നായക് പറഞ്ഞു.
ഹോസ്റ്റൽ ഒഴിപ്പിച്ചു
അന്വേഷണ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിമാനം ഇടിച്ചിറങ്ങിയ അതുല്യം ഹോസ്റ്റലിലെയും സമീപ ഹോസ്റ്റലിലെയും വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. 33 വിദ്യാർത്ഥികളാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |