കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒ.എൽ.ഇ.ഡി സാങ്കേതികവിദ്യയും നൂതന എ.ഐ പ്രോസസർ എക്‌സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് സോണി വാഗ്ദാനം ചെയ്യുന്നത്. 164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്‌ക്രീൻ വലിപ്പങ്ങളിൽ ലഭ്യമാകും.
കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയും, തുടർന്ന് യാഥാർത്ഥ്യമായ ചിത്രം ഒപ്ടിമൈസ് ചെയ്യുകയും ചെയ്യുന്ന എ.ഐ സീൻ റെക്കഗ്‌നിഷൻ സിസ്റ്റം ഉൾപ്പെടുന്നതാണ് ബ്രാവിയ 8 II സീരീസിലെ എക്‌സ്ആ പ്രോസസർ. പ്രമുഖ സ്ട്രിമിംഗ് സേവനങ്ങളുമായി ചേർന്ന് വികസിപ്പിച്ച വിവിധ സ്റ്റുഡിയോ ക്യാപലിബ്രേറ്റഡ് മോഡും സജ്ജീകരിച്ചിട്ടുണ്ട്.
നൂതന ഓഡിയോവിഷ്വൽ സാങ്കേതികവിദ്യകളായ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് പിന്തുണ, എക്‌സ്ആർ കോൺട്രാസ്റ്റ് ബൂസ്റ്റർ, മുഴുവൻ സ്‌ക്രീനിനെയും ഒരു സ്പീക്കറാക്കി മാറ്റുന്ന അക്കോസ്റ്റിക് സർഫേസ് ഓഡിയോ+ ടെക്‌നോളജി, ഏറ്റവും പുതിയ സോണി പിക്‌ച്ചേഴ്‌സ് റിലീസുകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്ന സോണി പിക്‌ച്ചേഴ്‌സ് കോർ എന്നിവയാണ് മറ്റു സവിശേഷതകൾ. പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റ് ഇകൊമേഴ്‌സ് പോർട്ടലുകൾ എന്നിവയിൽ ജൂൺ 17 മുതൽ ബ്രാവിയ 8 II സീരീസ് ലഭ്യമാവും. കെ 65എക്‌സ്ആർ 80എം 2മോഡലിന് 3,41,990 രൂപയും കെ 55എക്‌സ്ആർ 80എം 2മോഡലിന് 2,46,990 രൂപയുമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |