കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ വർദ്ധിച്ചത്. 74,120 രൂപയാണ് പവൻ വില, ഗ്രാമിന് 9265 രൂപയും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് പവന് വർദ്ധിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം കനത്തതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിച്ചെങ്കിലും അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഉയർന്നിരുന്നില്ല. 3385 ആണ് രാജ്യാന്തര വിപണി വില. അതേസമയം, ഡോളർ കരുത്താർജ്ജിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് ആഭ്യന്തരവിപണിയിൽ വീണ്ടും സ്വർണ്ണത്തിന് കരുത്തേകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |