ലീഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ പഴയപന്ത് മാറ്റിനൽകാനുള്ള ആവശ്യം അമ്പയർ നിരസിച്ചതോടെ ദേഷ്യപ്പെട്ട് പന്തുവലിച്ചെറിഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്.
ഒന്നാം സെഷനിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 61-ാം ഓവറിനിടെയായിരുന്നു സംഭവം. ഹാരി ബ്രൂക്കും ഇംഗ്ലണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്ക്‌സുമായിരുന്നു ഈ സമയം ക്രീസിൽ. ഡ്യൂക്ക്‌സ് പന്താണ് മത്സരത്തിന് ഉപയോഗിക്കുന്നത്. പന്തുമായി അമ്പയറുടെ അടുത്തെത്തിയ ഋഷഭ്, പന്ത് മോശമായെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പന്തിന്റെ അവസ്ഥ അളക്കുന്ന ഉപകരണത്തിലൂടെ പന്ത് കടത്തിവിട്ട ഫീൽഡ് അമ്പയർ ഋഷഭിന്റെ ആവശ്യം നിരാകരിച്ചു.
ഒന്നുകൂടി ശരിക്ക് നോക്കാൻ ഋഷഭ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന അമ്പയർ, പന്ത് ഋഷഭിന് തിരികെ നൽകി. എന്നാൽ കുപിതനായ ഋഷഭ്, കൈയിലിരുന്ന പന്ത് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിന്നീട് ജസ്പ്രീത് ബുംറ എത്തി അമ്പയറോട് കാര്യങ്ങൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |