ന്യൂഡൽഹി : ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നടത്തിയ സ്‌പെഷ്യൽ ഓഡിറ്റിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ വ്യാപക പിഴവുകൾ കണ്ടെത്തി. വിമാനങ്ങളുടെ മെയിന്റനൻസും റിപ്പയറും കൃത്യമായി നടത്താത്തത്, ജീവൻരക്ഷാ ജാക്കറ്റുകൾ സീറ്റുകൾക്ക് താഴെ കൃത്യമായി സൂക്ഷിക്കാത്തതും, റൺവേയിലെ സുരക്ഷാലൈൻ മാർക്കിംഗ് മാഞ്ഞുപോയതും അടക്കമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് 7 ദിവസത്തിനകം അപാകതകൾ പരിഹരിക്കണമെന്ന് വിമാനത്താവളങ്ങൾക്കും വിമാനകമ്പനികൾക്കും ഡി.ജി.സി.എ അന്ത്യശാസനം നൽകി. എന്നാൽ ഇവയുടെ പേരുകൾ പുറത്തുവിട്ടില്ല.
അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏവിയേഷൻ മേഖല കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഓഡിറ്റ്. ഡൽഹി, മുംബയ് വിമാനത്താവളങ്ങളിൽ അടക്കമാണ് ജോയിന്റ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. എയർ ഇന്ത്യയുടെ ഗുരുഗ്രാം കേന്ദ്രത്തിൽ ഇന്നലെ വിശദമായ ഓഡിറ്റും ആരംഭിച്ചു. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനമാണ് അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |