ഷിംല:സ്കൂളിലെ 24 വിദ്യർത്ഥിനികളോട് ലൈഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിലെ സർക്കാർ സ്കൂളിലെ ഗണിത അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ അദ്ധ്യാപകനെതിരെ പരാതി നൽകിയത്. തുടർന്ന് പോക്സോ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്ത് മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളാണ് ലൈംഗികാതിക്രമം നേരിട്ടത്. അദ്ധ്യാപകൻ മോശം രീതിയിൽ പെരുമാറിയെന്നും ശരീരത്തിൽ സ്പർശിച്ചെവെന്നുമാണ് കുട്ടികൾ കൗൺസിലിംഗിനിടെ എഴുതി നൽകിയ പരാതിയിലുണ്ടായിരുന്നത്.
സംഭവം അറിഞ്ഞതോടെ അദ്ധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധം നടത്തി. അധ്യാപകനെ ജോലിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരുന്നുണ്ടെന്ന് ആരോപിച്ച് അഖിൽ ഭാരതീയ മഹിളാ ജൻവാദി സമിതി തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |