ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തം. തെക്കൻ ഗാസയിലുണ്ടായ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടതോടെയാണ് വെടിനിറുത്തലിനായി ഇസ്രയേൽ ജനത വീണ്ടും രംഗത്തെത്തിയത്. സൈനികർ സഞ്ചരിച്ച കവചിത വാഹനം ബോംബ് സ്ഫോടനത്തിൽ തകരുകയായിരുന്നു. അതേ സമയം, ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 56,000 കടന്നു. ഹമാസിനും ഇസ്രയേലിനുമിടെയിലെ പരോക്ഷ ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |