കൊച്ചി: മെഴ്‌സിഡസ് ബെൻസ് റേസിംഗ് പ്രേമികൾക്കായി എ.എം.ജി ജി.ടി സീരിസിൽ രണ്ട് സ്‌പോർട്ട്‌സ് കാറുകൾ പുറത്തിറക്കി. എ.എം.ജി ജി.ടി 63 4 മാറ്റിക് +, എ.എം.ജി ജി.ടി 63 പ്രോ 4 മാറ്റിക് + കൂപ്പെ എന്നീ മോഡലുകളാണ് പുറത്തിറക്കിയിത്.
റേസ്ബ്രെഡ് സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ച് രണ്ടാം തലമുറ എ.എം.ജി ജി.ടി വാഹനങ്ങൾ വാഹനപ്രേമികൾക്ക് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് നൽകുന്നത്. ഡിസംബറോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും.
സാങ്കേതിക മികവ്
ആക്ടീവ് എയറോഡൈനാമിക്‌സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.എം.ജി മോഡലാണ് ജി.ടി 63. മികച്ച ട്രാക്ഷനും ഹാൻഡ്‌ലിംഗിന് ആദ്യമായി വേരിയബിൾ ഓൾ വീൽ ഡ്രൈവ് സംവിധാനവും ജി.ടി 63യിൽ സജ്ജീകരിച്ചിട്ടുണ്ട്. പിൻചക്രങ്ങളിലേക്ക് മാത്രം 100 ശതമാനം പവർ നൽകുന്ന ഡ്രിഫ്‌റ്റ് മോഡും ആക്ടീവ് റൈഡ് കൺട്രോൾ സസ്‌പെൻഷനുമാണ് സവിശേഷതകൾ. 800 എൻ.എം ടോർക്കോടെ 430 കിലോവാട്ട് (585 എച്ച്.പി) പവറാണ് 4 മാറ്റിക് + മോഡൽ നൽകുക. 3.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന മോഡലിന് മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും.
കരുത്തിന്റെ പ്രതിരൂപം
ട്രാക്ക് കേന്ദ്രീകൃത പ്രകടനം ഉറപ്പാക്കുന്ന ജി.ടി 63 പ്രോ, 450 കി.വാട്ട് (612 എച്ച്പി) പവറും 850 എൻഎം ടോർക്കും പുറത്തെടുക്കും. 3.1 സെക്കൻഡിനുള്ളിൽ 100 കി.മീറ്റർ വേഗതയിലേക്ക് കുതിച്ചെത്താനാവുന്ന ഈ മോഡലിന് മണിക്കൂറിൽ 317 കിലോമീറ്ററാണ് പരമാവധി വേഗത. എ.എം.ജി പെർഫോമൻസ് പാക്കേജും എയറോഡൈനാമിക് പാക്കേജും സ്റ്റാൻഡേർഡായാണ് മെഴ്‌സിഡസ്എ.എം.ജി ജി.ടി 63 പ്രോ 4മാറ്റിക്+ൽ വരുന്നത്. ട്രാക്ക് ഉപയോഗത്തിനായി സാധാരണ സമ്മർ ടയറുകൾക്ക് പകരമായി ഫാക്ടറി ഫിറ്റഡ് സ്‌പോർട്‌സ് ടയറുകളും ഈ മോഡലിലുണ്ട്. എ.എം.ജി ഹൈപെർഫോമൻസ് സെറാമിക് കോമ്പോസിറ്റ് ബ്രേക്കിംഗ് സിസ്റ്റം, ആക്‌ടീവ് റൈഡ് കൺട്രോൾ സസ്‌പെൻഷൻ, മാനുഫാക്ച്ചർ നിറങ്ങൾ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളാണ്.
വില
4 മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും പ്രോ 4 മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.
വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സൂക്ഷ്മമായ എൻജിനീയറിംഗും വൈകാരിക ബന്ധവും ചേർന്നതാണ് എ.എം.ജി വാഹനങ്ങൾ
സന്തോഷ് അയ്യർ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |