ജൂലായ് മൂന്ന് മുതൽ ആറുവരെ പകുതി വിലയിൽ സാധനങ്ങൾ വാങ്ങാം
തിരുവനന്തപുരം: തിരുവനന്തപുരം. കൊല്ലം മാളുകളിൽ വമ്പിച്ച വിലക്കുറവുമായി ലുലു. ജൂലായ് മൂന്ന് മുതൽ ആറ് വരെയുള്ള നാല് ദിവസങ്ങളിൽ തിരുവനന്തപുരം ലുലുമാളിലും കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലിയിലും കണക്ടിലും വമ്പൻ വിലക്കുറവോടെ ഷോപ്പിംഗ് നടത്താം. രാജ്യാന്തര ബ്രാൻഡുകൾ ഉൾപ്പെടെ വിവിധ ഉത്‌പന്നങ്ങൾ പകുതി വിലയിൽ ഇതിലൂടെ വാങ്ങാനാകും. ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് ചെയ്യാം. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളും ലുലു ഓൺ സെയിലിന്റെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ലാപ്ടോപ്, മൊബൈൽ, ടി വി, വീട്ടുപകരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ് ലഭ്യമാണ്. ഓഫർ ദിനങ്ങളിൽ രാത്രി രണ്ട് മണി വരെ ഷോപ്പുകൾ പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ഫൺട്യൂറയും പുലർച്ചെ രണ്ടുമണി വരെയുണ്ടാകും. ഓഫർ സെയിലിന്റെ ഭാഗമായി ഷോപ്പ് ആൻഡ് വിൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് കാറും ബൈക്കും ഉൾപ്പെടെ മെഗാ സമ്മാനങ്ങളാണ് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |