തിരുവനന്തപുരം: കേരള സർവകലാശാലയിലെ അവസാന സെമസ്റ്റർ പി.ജി പരീക്ഷ പറഞ്ഞതിലും ഒരാഴ്ച മുൻപേ നടത്തുന്നതായി വിദ്യാർത്ഥികൾ. ജൂൺ 30ന് പരീക്ഷ തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്തതിനാൽ പരീക്ഷ തുടങ്ങുന്നത് ജൂലായ് 15ലേക്ക് നീട്ടി. ഇക്കാര്യമറിയിച്ച് സർവകലാശാല വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ ടൈംടേബിൾ വന്നപ്പോൾ ജൂലായ് ഏഴിന് പരീക്ഷ ആരംഭിക്കും. പി.ജി വിദ്യാർത്ഥികളിൽ 60ശതമാനം പേരും ബിഎഡ് പ്രവേശനം നേടുന്നവരാണെന്നും അവരുടെ ക്ലാസ് നഷ്ടമാവാതിരിക്കാനാണ് പരീക്ഷ നേരത്തേ നടത്തുന്നതെന്നും പരീക്ഷാ കൺട്രോളർ ഡോ.ഗോപകുമാർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
എം.ജി സർവകലാശാലാ വാർത്തകൾ
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിവോക് ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ്, ബിവോക് ഫാഷൻ ടെക്നോളജി, ബിവോക് ഫാഷൻ ടെക്നോളജി ആന്റ് മർച്ചൻഡൈസിംഗ്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്-പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് ഏഴു മുതൽ കോളജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബിഎ ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, ബിഎ വിഷ്വൽ ആർട്സ്, ബി.എ ആനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്സ് (സിബിസിഎസ് പുതിയ സ്കീം-2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്14 മുതൽ നടക്കും.
വൈവ വോസി
പത്താം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പുതിയ സ്കീം- 2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2025) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവ വോസി, പ്രൊജക്റ്റ് (മേജർ) ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷകൾ ജൂലായ് ഏഴു മുതൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി ഫിസിക്സ് പ്രോഗ്രോമിൽ ഒഴിവുള്ള സീറ്റുകളിൽ (എസ്.സി-2 എസ്.ടി-1) ജൂലായ് നാലിന് സ്പോട്ട് അഡ്മിൻ നടക്കും. വിദ്യാർത്ഥികൾ രാവിലെ 11ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം.
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷകൾക്ക് അപേക്ഷിക്കാം
ആഗസ്റ്റ് 12ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് ജൂലായ് 08 മുതൽ 15 വരെ പിഴയില്ലാതെയും 17 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ.
പുനർമൂല്യനിർണ്ണയ ഫലം
2025 ഏപ്രിൽ സെഷനിൽ നടത്തിയ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |