ചങ്ങനാശേരി: നെതർലൻഡ്‌സിലെ ആപ്പിൾ ഡോണിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വി.എസ് സഞ്ജനയെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് 20 മുതൽ 24 വരെയാണ് ചാമ്പ്യൻഷിപ്പ്. മാർച്ചിൽ ഭുവനേശ്വറിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല സൈക്ലിംഗ് മത്സരത്തിൽ 500 മീറ്റർ മത്സരത്തിൽ എം.ജി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച സഞ്ജന വെള്ളി നേടിയിരുന്നു. 27 വർഷങ്ങൾക്കുശേഷം എം.ജി യൂണിവേഴ്‌സിറ്റിക്ക് സൈക്ലിംഗിൽ ലഭിച്ച മെഡലായിരുന്നു ഇത്. അജയ് പീറ്ററാണ് പരിശീലകൻ. നിലവിൽ തിരുവനന്തപുരം സായ്‌യിലെ അനിൽ കുമാറിന്റെ കീഴിലാണ് പരിശീലനം. അസംപ്ഷനിലെ രണ്ടാംവർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർത്ഥിനിയായ സഞ്ജന
കൊച്ചി വിജയഭവനിൽ സുഭാഷിന്റെയും സബിതയുടെയും മകളാണ്.
കോളേജ് മാനേജർ ഫാ.ആന്റണി ഏത്തക്കാട്ട് , പ്രിൻസിപ്പൽ ഡോ . റാണി മരിയ തോമസ്, ബർസാർ ഫാ. റോജൻ പുരക്കൽ എന്നിവർ സഞ്ജനയെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |