നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും പ്രാന്തപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. കുറച്ച് മാസങ്ങളായി അടിക്കടി ഉണ്ടാക്കുന്ന പൈപ്പ് പൊട്ടലുകളും അറ്റകുറ്റപണിയും ക്ലീനിംഗിന് വേണ്ടി അടച്ചിടുന്നതും കാരണം മാസത്തിൽ കുറച്ച് ദിവസം മാത്രമേ പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുന്നുള്ളൂ. വാട്ടർ അതോറിട്ടിയുടെ അനാസ്ഥക്കെതിരെ നിരവധി പരാതികളും സമരങ്ങളും നടത്തിയെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
കോടതി റോഡിലെ പൈപ്പ് പൊട്ടൽ കാരണം കഴിഞ്ഞ 3 ദിവസങ്ങളായി നഗരപ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ല. ഇക്കാരണത്താൽ പല ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും അടച്ചിട്ട നിലയിലാണ്. ഈ സാഹചര്യത്തിൽ 10,11 തീയതികളിൽ കാളിപ്പാറ ജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനെന്ന പേരിൽ ജലവിതരണം നിർത്തിവയ്ക്കാൻ വാട്ടർഅതോറിട്ടി തീരുമാനമെടുത്തിരിക്കുകയാണ്.
പകരം സംവിധാനമൊരുക്കാതെ തുടർച്ചയായി ഒരാഴ്ച്ച നഗരവാസികൾക്ക് കുടിവെള്ളം നിഷേധിക്കുന്ന വാട്ടർ അതോറിട്ടിക്കെതിരെ കച്ചവടക്കാരെയും നാട്ടുകാരെയും സംഘടിപ്പിച്ച് ഓഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷ് അറിയിച്ചു.
ഫോട്ടോ...കഴിഞ്ഞ ദിവസം കോടതി റോഡിൽ നടന്ന വാട്ടർ അതോറിട്ടിയുടെ അറ്റകുറ്റപണികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |