ന്യൂഡൽഹി: തെരുവുനായ്‌ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കാത്തത് എന്തെന്ന് വിമർശിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് നോയിഡയിൽ തെരുവുനായ്‌ക്കൾക്ക് ഭക്ഷണം നൽകുന്ന മൃഗസ്‌നേഹികളുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. ഈ വിശാലഹൃദയർക്ക് വേണ്ടി എല്ലാ തെരുവുകളും, റോഡുകളും തുറന്നിടണോ ? മൃഗങ്ങൾക്ക് എല്ലായിടത്തും ഇടമുണ്ട്, മനുഷ്യനില്ല. പുലർച്ചെ സൈക്കിളുമെടുത്ത് ഇറങ്ങി നോക്കൂ. എന്തു സംഭവിക്കുമെന്ന് അപ്പോഴറിയാമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |