തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസിൽ അടുത്ത വർഷം പുതുക്കിയ മാർക്ക് ഏകീകരണ നടപടിയിലേക്ക് കടക്കുമെന്ന് മന്ത്രി ആർ.ബിന്ദു. എല്ലാ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണമെന്ന സർക്കാരിന്റെ കാഴ്ചപ്പാട് പ്രാവർത്തികമാക്കും. എ.ഐ.സി.ടി.ഇയുടെ മാർഗനിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിതമാണ്. ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് മുപ്പതു ദിവസമെങ്കിലും ആവശ്യമാണെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിച്ചത്. പ്രവേശന നടപടിക്രമം പൂർത്തീകരിക്കാൻ നിർദ്ദേശിച്ച സമയക്രമത്തിൽ എ.ഐ.സി.ടി.ഇ മാറ്റം വരുത്താൻ തയ്യാറാണെങ്കിൽ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സർക്കാർ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |