തിരുവനന്തപുരം: സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) സംഘടിപ്പിച്ച ഖേലോ ഇന്ത്യ അസ്മിത പെൻകാക് സിലാറ്റ് സിറ്റി ലീഗ് തിരുവനന്തപുരം സായി എൽ.എൻ.സി.പി,ഇയിൽ നടന്നു. പെൻകാക് സിലാറ്റ് അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറി ഷാജ് എസ്.കെയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ ലീഗ് ഉദ്ഘാടനം ചെയ്തു, മുൻ മിസ്റ്റർ ഇന്ത്യയായ വി.എൻ. ഷാജി, ദേശീയ ബോഡിബിൽഡിംഗ് ജഡ്‌ജായ ഡോറിയൻ സ്നോഡൻ, സീനിയർ ഏഷ്യൻ പവർലിഫ്റ്റിംഗ് മെഡൽ ജേതാവും 2025 ലെ സീനിയർ സ്ട്രോംഗ് വുമണുമായ ജ്വാല ജോസ് എന്നിവർ സമാപന ചടങ്ങിൽ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.
പെൻകാക് സിലാറ്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് വണ്ടിത്തടം മധുവും സംസ്ഥാന ട്രഷറർ ജുവാൻ സിറിലും പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |