ദുബായ് : സർക്കാർ ജീവനക്കാരായ യു.എ.ഇ പൗരന്മാർക്ക് ദുബായിൽ ഇനി മുതൽ ശമ്പളത്തോടെയുള്ള 10 ദിവസത്തെ വിവാഹ അവധി ലഭിക്കും. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാരുടെ പങ്കാളിയും യു.എ.ഇ പൗരത്വം ഉള്ളവരാകണം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തുടർച്ചയായിട്ടോ അല്ലാതെയോ അവധി ദിനങ്ങളെ ഉപയോഗപ്പെടുത്താനും അവസരമുണ്ട്.
വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷത്തേക്ക് അവധി മാറ്റാനും അവസരമുണ്ട്. പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയ ജീവനക്കാർക്കാണ് അവധിക്ക് അർഹത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |