വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ പൊലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 3 ഓഫീസർമാർ കൊല്ലപ്പെട്ടു. ഇന്നലെ, ഇന്ത്യൻ സമയം രാത്രി 8ന് (പ്രാദേശിക സമയം രാവിലെ 7.30) ഈസ്റ്റ് അവന്യൂവിൽ ലോസ് ആഞ്ചലസ് കൗണ്ടി ഷെറിഫ് ഓഫീസിന് കീഴിലുള്ള യൂജീൻ ബിസ്‌കൈലൂസ് ട്രെയിനിംഗ് സെന്ററിലായിരുന്നു സംഭവം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കേന്ദ്രത്തിലുണ്ടായിരുന്ന ബോംബ് സ്‌ക്വാഡ് അംഗങ്ങൾ ചില സ്‌ഫോടക വസ്തുക്കൾ നീക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |