ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്റിയും ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സണുമായ ഖാലിദ സിയ (79) വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും. ബി.എൻ.പി വൈസ് ചെയർമാൻ അബ്ദുൾ അവാൽ മിന്റൂവാണ് ഇക്കാര്യം അറിയിച്ചത്. ചിറ്റഗോംഗ് ഡിവിഷനിലെ ഫെനി ജില്ലയിൽ നിന്നാകും മത്സരമെന്നും ഖാലിദ ആരോഗ്യവതിയാണെന്നും കൂട്ടിച്ചേർത്തു. അടുത്ത വർഷം ഫെബ്രുവരി ആദ്യം തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. നാല് മാസത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മേയിലാണ് ഖാലിദ ലണ്ടനിൽ നിന്ന് ധാക്കയിലേക്ക് തിരിച്ചെത്തിയത്.
കരൾ,വൃക്ക,ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ഖാലിദയെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരിക്കെ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ഖാലിദയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |