കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം 12 പേർ കൊല്ലപ്പെട്ടു. 135 പേർക്ക് പരിക്കേറ്റു. രാജ്യത്തിന് നേരെ റഷ്യ 300ലേറെ ഡ്രോണുകളും 8 മിസൈലുകളും പ്രയോഗിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, യുക്രെയിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |