വാഷിംഗ്ടൺ: വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ, മെക്സിക്കോയ്ക്ക് ഇളവ് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 90 കൂടി ചർച്ചകൾക്ക് സമയം അനുവദിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. അതേ സമയം, യു.എസിലേക്കുള്ള മെക്സിക്കൻ ഇറക്കുമതിയ്ക്ക് നിലവിലുള്ള 25 ശതമാനം തീരുവ തുടരും. സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്കും (50%) കാറുകൾക്കും (25%) പ്രഖ്യാപിച്ച തീരുവകളും തുടരും. മെക്സിക്കൻ ഇറക്കുമതിക്ക് ഇന്ന് മുതൽ 30 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |