കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യമഹ മോട്ടോർ. ജനപ്രിയ ഹൈബ്രിഡ് സ്‌കൂട്ടർ മോഡലുകൾക്കും എഫ്.ഇസഡ് മോട്ടോർ സൈക്കിളുകൾക്കും വിലക്കിഴിവ്, സൗജന്യ ഇൻഷ്വറൻസ്, ഫിനാൻസ് സ്‌കീമുകൾ എന്നിവ ലഭ്യമാക്കും.
ഇന്ത്യൻ നിർമ്മിത മോട്ടോർ സൈക്കിൾ, സ്‌കൂട്ടർ മോഡലുകൾ എന്നിവയ്ക്ക് 10 വർഷത്തെ മൊത്ത വാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നു. പുതിയ 10 വർഷ വാറന്റിയിൽ രണ്ടുവർഷ സ്റ്റാന്റേർഡും എട്ടുവർഷത്തെ എക്‌സറ്റന്റഡ് വാറന്റിയുമാണ് ലഭിക്കുകയെന്ന് യമഹ അറിയിച്ചു.
മിന്നിച്ചോണം ഓഫറുകൾക്ക് തുടക്കം
ഓഫറുകൾ
റേയ് ഇസഡ് ആർ 125, എഫ്.ഐ ഹൈബ്രിഡ് സ്ട്രീറ്റ് റാലി സ്‌കൂട്ടറുകൾ എന്നിവയ്ക്ക് 10,010 രൂപയുടെ ഇളവ്
ഫാസിനോ 125 എഫ്.ഐ ഹൈബ്രിഡ് സ്‌കൂട്ടറിന് 7,400 രൂപയുടെ സൗജന്യ ഇൻഷ്വറൻസ്
ഹൈബ്രിഡ് സ്‌കൂട്ടറുകൾക്ക് 4,999 രൂപയിൽ ആരംഭിക്കുന്ന ഡൗൺ പേയ്‌മെന്റും പലിശയിളവും
എഫ്.ഇസഡ് മോട്ടോർ സൈക്കിളുകൾക്ക് 7,999 രൂപ മുതൽ ഡൗൺ പേയ്‌മെന്റും പലിശയിളവും
ആർ15 മോഡൽ മോട്ടോർ സൈക്കിളുകൾക്ക് 19,999 രൂപ മുതൽ ഡൗൺ പേയ്‌മെന്റും പലിശയിളവും
എം.ടി 15ന് 14,999 രൂപ മുതൽ ഡൗൺ പേയ്‌മെന്റും പലിശയിളവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |