കൊച്ചി: ഓണക്കാലത്ത് ഓഫറുകളുമായി ഇഞ്ചിയോൺ കിയ. 'ഇടിവെട്ടോണം' ഓഫറുകളിൽ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നൽകും.
ഇഞ്ചിയോൺ കിയയിൽ വാഹനം വാങ്ങുന്നവർക്ക് ബമ്പർ സമ്മാനമായി കിയ സിറോസ് മോഡൽ സമ്മാനിക്കും. എല്ലാ ആഴ്ചയും തെരഞ്ഞെടുക്കുന്ന വിജയികൾക്ക് സിംഗിൾ ഡോർ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഐ ഫോൺ 15, സോണി പ്ലേ സ്റ്റേഷൻ, മൈക്രോവേവ് ഓവൻ, 32 ഇഞ്ച് എൽ.ഇ.ഡി ടി.വി എന്നിവയും ലഭിക്കും.
കിയ സെൽറ്റോസിന് രണ്ടുലക്ഷം രൂപ വരെയും, കാരൻസ്, സോണറ്റ് മോഡലുകൾക്ക് ഒരുലക്ഷം രൂപ വരെയും ആനുകൂല്യങ്ങളും ലഭിക്കും. സിറോസിന് 1.14 ലക്ഷവും കാർണിവലിന് 1.5 ലക്ഷവും വരെ വരെ ആനുകൂല്യങ്ങൾ ലഭിക്കും. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഓഫറുകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |