ബിഎഡ് പ്രവേശനം
കോളേജുകളിൽ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ 16ന്
രാവിലെ 8.30മുതൽ കാര്യവട്ടം ഇ.എം.എസ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
എം.എഡ് കോഴ്സിലേക്ക് 14ന് തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 13 ന് രാവിലെ 10 മുതൽ കോളേജ് ഓഫീസിൽ നടത്തും. ഫോൺ- 9388011160, 9447125125.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20, 21 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ ഡാൻസ് പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ ആരംഭിക്കും.
സെ്റ്റപംബർ 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) റെഗുലർ, സപ്ലിമെന്ററി (മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എംബിഎ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ആഗസ്റ്റ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ആഗസ്റ്റ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 27വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ സെ്റ്റപംബർ 12ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |