ന്യൂഡൽഹി : രാജ്യത്തെ ജയിലുകളിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് നിർദ്ദേശം. ശിക്ഷ കഴിഞ്ഞവർ ജയിലുകളിൽ തുടരുന്നുണ്ടോയെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹിയിലെ നിതീഷ് കട്ടാരിയ കൊലപാതക കേസിലെ പ്രതിയായ സുഖ്ദേവ് പെഹൽവാൻ ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിൽ മോചനത്തിന് കോടതി നിർദ്ദേശിച്ചു. ഇതിലാണ് സംസ്ഥാനങ്ങൾക്ക് അടക്കം നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |