ബിരുദ പ്രവേശനം
കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 19 നും കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 20, 21 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 22, 23, 25 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾ https://admissions.keralauniversity.ac.in/fyugp2025 വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രഫി), എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്സി പരീക്ഷയുടെ ജിയോളജി, കോർ & കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി. (ന്യൂജെൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷയുടെ മാറ്റം വരുത്തിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കോളേജുകളിൽ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16 ന് കാര്യവട്ടം ഇ.എം.എസ് ഹാളിൽ നടത്തും.
കോളേജുകളിൽ ഒഴിവുളള എം.എഡ് കോഴ്സിലേക്ക് 14ന് തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി മാത്തമാറ്റിക്സ് (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി, മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2023 അഡ്മിഷൻ സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐ.എം.സി.എ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 27 മുതൽ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക്ക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പ്രാക്ടിക്കൽ 18 മുതൽ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |